Thursday, January 6, 2011

 തേടുന്നു നിന്നെ ഞാന്‍ ......

ആര് നീ.... എവിടെ നീ.....
എന്‍ മനമാകും പ്രഭാതത്തെ 
തലോടും രവികിരണമേ......
നിന്‍ സാമിപ്യം കൊതിപ്പൂ ഞാന്‍


ശൈശവത്തില്‍ ബാല്യത്തില്‍ 
സ്വപ്നമായ് വന്ന നീ
നിനയ്കാതോരാവെശമായ്
കൌമാരത്തില്‍ എന്നില്‍ ഏറി
കനവിലും നിനവിലും എത്രയോ രൂപങ്ങള്‍
നിനക്ക് ഞാന്‍ ഏകി മഴവില്‍ നിറങ്ങളാല്‍


നനുത്ത മഞ്ഞിന്‍ കണങ്ങള്‍ അണിയും പ്രഭാതത്തിലും
കോപിഷ്ടനാം ആദിത്യനാല്‍ എരിഞ്ഞിടും മധ്യാഹ്നത്തിലും
സൌരഭ്യം പുതപ്പിയ്ക്കും തെന്നലിന്‍ സായാഹ്നത്തിലും
താരങ്ങള്‍ കണ്ചിമ്മും രാത്രി തന്‍ മടിതട്ടിലും


പാതയോരങ്ങളില്‍ ദേവാലയങ്ങളില്‍
പുസ്തകശാലയില്‍ തേടുന്നു നിന്നെ ഞാന്‍
നിന്‍ മൊഴി കേള്‍കുവാന്‍ ,പുഞ്ചിരി കാണുവാന്‍
നിദ്ര വരാതെയും മിഴികള്‍ അടപ്പു ഞാന്‍


കനവിലെ രൂപവും , നിനവിലെ ഭാവവും
ചേരുന്ന നിന്നെ ഞാന്‍ തേടുന്നു നിത്യവും...
ആര് നീ.... എവിടെ നീ......
നിന്‍ സാമിപ്യം കൊതിപ്പൂ ഞാന്‍.........

1 comment:

  1. ആര് നീ.... എവിടെ നീ.....
    എന്‍ മനമാകും പ്രഭാതത്തെ
    തലോടും രവികിരണമേ......
    നിന്‍ സാമിപ്യം കൊതിപ്പൂ ഞാന്‍
    കനവിലെ രൂപവും , നിനവിലെ ഭാവവും
    ചേരുന്ന നിന്നെ ഞാന്‍ തേടുന്നു നിത്യവും...
    ആര് നീ.... എവിടെ നീ......
    നിന്‍ സാമിപ്യം കൊതിപ്പൂ ഞാന്‍.........


    ithil aru nee evide nee
    en manamakum prbhathathe

    aru ennulla chodyam athu saramilla ennu vekkam
    evide nee...ippozhum thedikkode irikkunnu
    nin sameepyam kothikunnu njan..shariyanu..ellaypozhum..koode venam nnulla nammude manasinte agraham..

    oro avasthayilum nammude manasinte vikaravaum vicharavaum valare nannayi varchukattiya kavitha
    nannayi ranjini..hatts off

    ReplyDelete