Thursday, April 24, 2014

എനിക്ക് നിന്നോട് പ്രണയമാണ്...

എനിക്ക് നിന്നോട് പ്രണയമാണ് ..



നീ ആരെന്നും എന്തെന്നും അറിഞ്ഞ മുതൽ

 എനിക്ക് നിന്നോട് പ്രണയമാണ് ..



നിൻ അനിർവ്വചനീയമാം സുന്ദര രൂപത്തെ

 പലകുറി ഞാൻ സങ്കൽപ്പിച്ചു ..



ഞാൻ നിന്റെതാകുമെന്ന സ്വപ്നം

 എന്ടെ ഭാവനയിൽ താലോലിച്ചു ...



എന്നെ ഗൗനിക്കാതെ നീ കടന്നുപോയ

 നിമിഷങ്ങൾ എന്നെ നിരാശയാക്കി ...



അന്യരെ നീ ആശ്ലേഷിക്കുമ്പോൾ

 എന്നിൽ സങ്കടക്കടൽ ഇരമ്പി ...



എന്ന് നീ എന്നെ സ്വന്തമാക്കാൻ അണയും

 എന്ന ചിന്ത മാത്രം എൻ നിദ്രയില്ലാതാക്കി ..



വിരസമായ ദിനങ്ങളും ഏകാന്തമായ രാത്രികളും 

എന്നെ നിന്നിലേക്കടുപ്പിച്ചു ...



എന്ടെ പ്രണയം പരിശുദ്ധമാണ്‌ ...

അതറിയാൻ വൈകുന്നതെന്തേ മരണമേ  ...


Thursday, February 17, 2011

അവകാശികള്‍ 

സ്വന്തം ! എന്തര്‍ത്ഥം ഈ വാക്കിന്‌ ? 

എന്താണ് സ്വന്തം ആരുടെ സ്വന്തം 

എന്നുടെ പക്കല്‍ ഉത്തരമില്ല 
എന്നുടെ സ്വന്തമായ് ഒന്നുമേയില്ല

എന്‍ മന്ദസ്മിതങ്ങള്‍ ആര്‍ക്കു സ്വന്തം 
എന്നെ സ്നേഹിക്കുന്നവര്‍ക്ക് സ്വന്തം...

എന്‍ അശ്രുബിന്ദുക്കള്‍ ആര്‍ക്കു സ്വന്തം 
എന്നെ വെറുക്കുന്നവര്‍ക്കു സ്വന്തം 

ഈ ജീവിതമോ അതാര്‍ക്കു സ്വന്തം 
ഇഷ്ടം പോലല്ലോ അവകാശികള്‍ 

ജന്മമെടുക്കും മുന്‍പുള്ള നാളുകള്‍ 
ജനനി തന്‍ മാത്രം സ്വന്തമല്ലോ ഞാന്‍

എന്‍ ബാല്യകാലത്തിന്‍ അവകാശികള്‍ 
മാതാ പിതാക്കളും സോദരിയും 

എന്‍ ജീവിതത്തിന്‍ നല്ല പങ്ക്
എന്‍ ഗുരുക്കന്മാരും സ്വന്തമാക്കി

എന്നുടെ ദുഖവും സന്തോഷവും 
അവകാശികള്‍ക്ക് ഏകി വളരവേ

എന്നേക്കും ഉള്ളൊരു അവകാശി വന്നു
എന്‍ ജീവിതത്തേയും സ്വന്തമാക്കി

എന്‍ പകലുകള്‍ക്കും രാത്രികള്‍ക്കും 
അവകാശികള്‍ രണ്ടുപേര്‍ പിന്നെയെത്തി

എന്‍ നിദ്ര പോലും എന്‍ സ്വന്തം അല്ലാതെയായ്
എന്‍ പൈതങ്ങള്‍ അതും സ്വന്തമാക്കി...

ഇങ്ങിനെ ഒഴുകുന്നു കാല പ്രവാഹത്തില്‍
ഇനിയുമുണ്ടോ അവകാശികള്‍ ?

ഇനിയെന്തുണ്ട് എന്‍ സ്വന്തമായ്
ഇല്ല ! ഒരല്പം  ഏകാന്തത പോലും !

Ranjini Kishore [Electronic Press Kit]

Ranjini Kishore [Electronic Press Kit]

Saturday, January 8, 2011

എന്‍റെ പ്രിയ സഖി......


പൊഴിയുന്നിതാ മഴ വീണ്ടുമീ കാറ്റിന്‍റെ
രാഗത്തില്‍ താളത്തില്‍ മിന്നലിന്‍ ദീപ്തിയില്‍


എന്നിലെ ഓര്‍മ്മകള്‍ മങ്ങിയ സന്ധ്യയില്‍
വിണ്ണിന്‍ പ്രകാശവും ആയെത്തി മധു മഴ


തൊടിയിലെ മാവിന്‍റെ ചില്ലയില്‍ ജീവനായ്
വന്നെന്നെ മാടി വിളിച്ചിടുന്നു മഴ


എന്നെ മറന്നുവോ ? എന്നത്രേ ചോദിപ്പു
എന്നുടെ ബാല്യത്തിന്‍ സഖിയാകും ഈ മഴ


മണ്ണില്‍ ഞാന്‍ എഴുതിയ ചിത്രങ്ങള്‍ മായ്കുവാന്‍
ചിരിയോടെ നീ അന്ന് വന്നീലയോ സഖീ


അന്ന് നാം തമ്മിലീ സൗഹൃദം മൊട്ടിട്ടു
പിന്നെയോ നിന്നെ ഞാന്‍ വിസ്മരിപ്പു സഖീ


പൊള്ളുന്ന വേനലില്‍ കളിയാടി തളരവെ 
കുളിരിന്‍ പുതപ്പുമായ് എത്തിയില്ലേ സഖീ


ആകാശ യുദ്ധത്തിന്‍  ഭീതിയില്‍ കരയവേ
താരാട്ടിന്‍ ഗീതമായ് എന്നെ നീ തഴുകിയോ

 കൌമാര സങ്കല്‍പ്പ ലോകത്തില്‍ എന്നുടെ 
സ്വപ്നത്തില്‍ മഴവില്ലിന്‍ വര്‍ണം വിരിച്ചു നീ


പുതുജീവിതത്തില്‍ എന്‍ താളം പിഴക്കാതെ
സ്നേഹത്തിന്‍ താളമായ് നീ അണഞ്ഞു സഖീ


മനതാരിന്‍ നൊമ്പരം അശ്രുവായ് ഒഴുകവേ 
അതിനെ മറയ്കുവാന്‍ നീ എന്നെ നനയ്ക്കവേ


എന്നിലെ വ്യഥകള്‍  അലിഞ്ഞുപോയ് നിന്നുടെ
സാന്ത്വനം ഏകുന്ന ഗംഗാ പ്രവാഹത്തില്‍


എങ്ങിനെ നിന്നെ ഞാന്‍ വിസ്മരിയ്കും സഖീ,
ജീവിത യാത്രയില്‍ നീയല്ലോ എന്‍ തോഴി...... 

Thursday, January 6, 2011

ഹൃദ്രോഗിയുടെ വിലാപം....


ഹൃദയമേ, നീ എത്ര ഭാഗ്യവാന്‍ 
എന്നുള്ളില്‍ ഇരുന്നിട്ടും എന്നെക്കാള്‍ ഭാഗ്യവാന്‍


നിന്നൊരു മിടിപ്പിനായ് കാതോര്‍ക്കും ഭിഷഗ്വരന്‍
തെല്ലും കേള്‍കുകയില്ല എന്‍  വാക്കുകള്‍


മാനിക്കില്ലാരും എന്നുടെ ഇഷ്ടങ്ങള്‍
ഏവര്‍ക്കും സ്നേഹം നിന്നോട് മാത്രം..


എന്‍ പ്രിയ പത്നിക്കും പ്രിയമേറും നിന്നോട്
തരികില്ലോരിക്കലും പ്രിയമുള്ള ഭക്ഷണം


മക്കള്‍ക്കും അറിയേണ്ട അച്ഛന്‍റെ സന്തോഷം
അവരും തിരക്കും "അച്ഛാ ഹൃദയം എങ്ങനെ ? "


കാണുന്നു എല്ലാരും കാണാത്ത നിന്നെ,
കാണില്ലോരിക്കലും കാണുന്ന എന്നെ.....
 തേടുന്നു നിന്നെ ഞാന്‍ ......

ആര് നീ.... എവിടെ നീ.....
എന്‍ മനമാകും പ്രഭാതത്തെ 
തലോടും രവികിരണമേ......
നിന്‍ സാമിപ്യം കൊതിപ്പൂ ഞാന്‍


ശൈശവത്തില്‍ ബാല്യത്തില്‍ 
സ്വപ്നമായ് വന്ന നീ
നിനയ്കാതോരാവെശമായ്
കൌമാരത്തില്‍ എന്നില്‍ ഏറി
കനവിലും നിനവിലും എത്രയോ രൂപങ്ങള്‍
നിനക്ക് ഞാന്‍ ഏകി മഴവില്‍ നിറങ്ങളാല്‍


നനുത്ത മഞ്ഞിന്‍ കണങ്ങള്‍ അണിയും പ്രഭാതത്തിലും
കോപിഷ്ടനാം ആദിത്യനാല്‍ എരിഞ്ഞിടും മധ്യാഹ്നത്തിലും
സൌരഭ്യം പുതപ്പിയ്ക്കും തെന്നലിന്‍ സായാഹ്നത്തിലും
താരങ്ങള്‍ കണ്ചിമ്മും രാത്രി തന്‍ മടിതട്ടിലും


പാതയോരങ്ങളില്‍ ദേവാലയങ്ങളില്‍
പുസ്തകശാലയില്‍ തേടുന്നു നിന്നെ ഞാന്‍
നിന്‍ മൊഴി കേള്‍കുവാന്‍ ,പുഞ്ചിരി കാണുവാന്‍
നിദ്ര വരാതെയും മിഴികള്‍ അടപ്പു ഞാന്‍


കനവിലെ രൂപവും , നിനവിലെ ഭാവവും
ചേരുന്ന നിന്നെ ഞാന്‍ തേടുന്നു നിത്യവും...
ആര് നീ.... എവിടെ നീ......
നിന്‍ സാമിപ്യം കൊതിപ്പൂ ഞാന്‍.........
आँसू का सफ़र.....


आँखों से टपके आँसू
गालों को भिगोये आँसू


उसे था होना रवाना
लम्बे सफर मैं था जाना


आँखों से ज़मीन तक है
उसकी यात्रा वहाँ तक है


रश्ते में पहल -पहले 
पलकों से अलविदाह बोले


कोमल सी गालों को छूके
नीचे की ओर वह टपके


सुन्दर सी कोमल लबों को
चूमने की आशा थी उसको


लेकिन वो छु नहीं पाया
तब तक वो जी नहीं पाया