Saturday, January 8, 2011

എന്‍റെ പ്രിയ സഖി......


പൊഴിയുന്നിതാ മഴ വീണ്ടുമീ കാറ്റിന്‍റെ
രാഗത്തില്‍ താളത്തില്‍ മിന്നലിന്‍ ദീപ്തിയില്‍


എന്നിലെ ഓര്‍മ്മകള്‍ മങ്ങിയ സന്ധ്യയില്‍
വിണ്ണിന്‍ പ്രകാശവും ആയെത്തി മധു മഴ


തൊടിയിലെ മാവിന്‍റെ ചില്ലയില്‍ ജീവനായ്
വന്നെന്നെ മാടി വിളിച്ചിടുന്നു മഴ


എന്നെ മറന്നുവോ ? എന്നത്രേ ചോദിപ്പു
എന്നുടെ ബാല്യത്തിന്‍ സഖിയാകും ഈ മഴ


മണ്ണില്‍ ഞാന്‍ എഴുതിയ ചിത്രങ്ങള്‍ മായ്കുവാന്‍
ചിരിയോടെ നീ അന്ന് വന്നീലയോ സഖീ


അന്ന് നാം തമ്മിലീ സൗഹൃദം മൊട്ടിട്ടു
പിന്നെയോ നിന്നെ ഞാന്‍ വിസ്മരിപ്പു സഖീ


പൊള്ളുന്ന വേനലില്‍ കളിയാടി തളരവെ 
കുളിരിന്‍ പുതപ്പുമായ് എത്തിയില്ലേ സഖീ


ആകാശ യുദ്ധത്തിന്‍  ഭീതിയില്‍ കരയവേ
താരാട്ടിന്‍ ഗീതമായ് എന്നെ നീ തഴുകിയോ

 കൌമാര സങ്കല്‍പ്പ ലോകത്തില്‍ എന്നുടെ 
സ്വപ്നത്തില്‍ മഴവില്ലിന്‍ വര്‍ണം വിരിച്ചു നീ


പുതുജീവിതത്തില്‍ എന്‍ താളം പിഴക്കാതെ
സ്നേഹത്തിന്‍ താളമായ് നീ അണഞ്ഞു സഖീ


മനതാരിന്‍ നൊമ്പരം അശ്രുവായ് ഒഴുകവേ 
അതിനെ മറയ്കുവാന്‍ നീ എന്നെ നനയ്ക്കവേ


എന്നിലെ വ്യഥകള്‍  അലിഞ്ഞുപോയ് നിന്നുടെ
സാന്ത്വനം ഏകുന്ന ഗംഗാ പ്രവാഹത്തില്‍


എങ്ങിനെ നിന്നെ ഞാന്‍ വിസ്മരിയ്കും സഖീ,
ജീവിത യാത്രയില്‍ നീയല്ലോ എന്‍ തോഴി...... 

5 comments:

  1. പൊള്ളുന്ന വേനലില്‍ കളിയാടി തളരവെ
    കുളിരിന്‍ പുതപ്പുമായ് എത്തിയില്ലേ സഖീ

    ആകാശ യുദ്ധത്തിന്‍ ഭീതിയില്‍ കരയവേ
    താരാട്ടിന്‍ ഗീതമായ് എന്നെ നീ തഴുകിയോ

    കൌമാര സങ്കല്‍പ്പ ലോകത്തില്‍ എന്നുടെ
    സ്വപ്നത്തില്‍ മഴവില്ലിന്‍ വര്‍ണം വിരിച്ചു നീ..

    സൗഹൃദവും.!!!ലാളിത്യവും..വിങ്ങലുകളും ഈ വരികളില്‍ ഒളിച്ചുകളിയ്ക്കുന്നു..
    ആശംസകള്‍!!

    ReplyDelete
  2. thank u very much Joy ji for ur cmnts n for follwing my blog !

    ReplyDelete
  3. മനതാരിന്‍ നൊമ്പരം അശ്രുവായ് ഒഴുകവേ
    അതിനെ മറയ്കുവാന്‍ നീ എന്നെ നനയ്ക്കവേ


    എന്നിലെ വ്യഥകള്‍ അലിഞ്ഞുപോയ് നിന്നുടെ
    സാന്ത്വനം ഏകുന്ന ഗംഗാ പ്രവാഹത്തില്‍


    എങ്ങിനെ നിന്നെ ഞാന്‍ വിസ്മരിയ്കും സഖീ,
    ജീവിത യാത്രയില്‍ നീയല്ലോ എന്‍ തോഴി....

    vallathe sparshicha varikal.....vismarichu poyi aval...njan smarippoo avale oro nimishathilum..
    ennengilu oru thirichu varavinay kathirunnu...
    thamasichu poyengilum ..... ippozhum aval enikku tharunnathu manasukham mathram

    ReplyDelete